ambala

അമ്പലപ്പുഴ: പുന്നപ്ര കുറവന്തോടു റെസിഡന്റ്സ് അസോസ്യേഷന്റെ(കെ.ആർ.എ)ആഭിമുഖ്യത്തിൽ എല്ലാ അംഗങ്ങൾക്കും ഓണോപഹാരം നൽകി.ബഷീർ പോളക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബൈജു കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ബാലകൃഷ്ണപണിക്കർ സ്വാഗതവും കമറുദ്ദീൻ കുളങ്ങര നന്ദിയും പറഞ്ഞു. അൻസാർ മൂലയിൽ ,ഷഫീർ ഷിജാർ മൻസിൽ ,ഹംസ പത്തിൽ,ശിവരാജൻ പ്രസാദം,യൂസഫ് റാഫീമൻസിൽ , വേണു മീനത്തേതിൽ,ബഷീർ മൈത്രി,ലളിത തെക്കേവെളി , ഷിഹാബ് പോളക്കുളം, ജബ്ബാർ കൂട്ടോത്തറ എന്നവർ പരിപാടികൾക്ക് നേതൃതം നൽകി.