ആലപ്പുഴ: ഓണാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വേദികളിൽ ശ്രീനാരായണ ഗുരുദേവചരിതം ഒറ്റയാൾ കഥാപ്രസംഗം അവതരിപ്പിക്കുമെന്ന് കാഥികൻ ആലപ്പി രമണൻ അറിയിച്ചു. 4ന് വൈകിട്ട് അഞ്ചിന് പാതിരാപ്പള്ളി എസ്.എൻ.ഡി.പി വൈ.എം.എ വായനശാല, 7ന് വൈകിട്ട് 5ന് തകഴി,എസ്.എൻ.ഡി.പി യോഗം 14-ാം നമ്പർ കുന്നുമ്മ ശാഖ, 21ന് രാവിലെ 10ന് ചേർത്തല കുറുപ്പംകുളങ്ങര സമാധിദിനാചരണകമ്മിറ്റി, 1.30ന് കണിച്ചുകുളങ്ങര വലിയ ഗുരുമന്ദിരം എന്നിവിടങ്ങളിലാണ് പരിപാടികൾ.