ambala

അമ്പലപ്പുഴ:സമഗ്ര ശിക്ഷാ കേരള അമ്പലപ്പുഴ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പൂവിളി എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. അമ്പലപ്പുഴമോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ഓണാഘോഷം എച്ച്. സലാംഎം.എൽ.എ ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി.ബി.ആർ.സി ട്രെയിനർ വി.അനിത,പഞ്ചായത്ത് അംഗങ്ങളായ സുഷമാരാജീവ്,കെ.മനോജ് കുമാർ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ആതിര അഴകപ്പൻ എന്നിവർ സംസാരിച്ചു.അരുൺകുമാർ,വർഷ എന്നിവരുടെ നാടൻ പാട്ട്, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി.ഓണസമ്മാനവും ഓണ സദ്യയും നൽകി.അമ്പലപ്പുഴ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എ.ജി.ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.