ആലപ്പുഴ:ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എല്ലാ വർഷവും നടത്തി വരാറുള്ള പന്ത്രണ്ട് കളഭ മഹോത്സവം നാളെ ആരംഭിച്ച് അഷ്ടമിരോഹിണി ദിവസമായ 14 ന് സമാപിക്കും. കളഭ ദിനങ്ങളിൽ രാവിലെ 8.30 ന് കളഭ പൂജ ആരംഭിക്കും. 10.45 ന് നവകാഭിഷേകം .പൂജകൾക്ക് കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. കുര്യാറ്റ് പുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരി, ഗിരീഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിക്കും. അഷ്ടമിരോഹിണിയുടെ അവതാര പൂജയുടെ നിവേദ്യമായ വിശേഷാൽ ഉണ്ണിയപ്പം വഴിപാടിന്റെ രസീതുകൾ ഒന്നാം കളഭ ദിവസം മുതൽ പ്രത്യേക കൗണ്ടറിൽ നിന്ന് ലഭിക്കും.7 ന് ചന്ദ്ര ഗ്രഹണം പ്രമാണിച്ച് അന്നേദിവസം വൈകിട്ട് പൂജകൾ പൂർത്തിയാക്കി 7 ന് നട അടയ്ക്കും.