ആലപ്പുഴ: ജില്ലയിൽ ശ്രീനാരായണ മാസാചരണവും ധർമ്മ ചര്യായഞ്‌ജവും 171-മത്ശ്രീനാരായണ മഹാ ജയന്തി ആഘോഷവും ആഘോഷിക്കും.ജെ.ഡി.പി.എസ് ജില്ലയിലെ 9 മണ്ഡലം കമ്മിറ്റികളുടെയും യൂണിറ്റ് കമ്മറ്റികളുടെയും നേതൃത്വത്തിൽ ആത്മോപദേശ ശതക കൃതി പാരായണം, ഗുരുദേവ കൃതി പാരായണം, ഗുരുഭാഗവത പാരായണം, സർവ്വശ്വര്യപൂജാ , മഹാ ഗുരു ഹവനം, ഗുരു അവതാര പൂജയും പ്രാർത്ഥനയും, ഉച്ചക്ക് പ്രസാദ വിതരണം - ചതയ സദ്യ, തുടർന്ന് ധർമ്മ ചര്യാ പ്രഭാഷണം,വൈകിട്ട് ജയന്തി ഘോഷയാത്ര, ജയന്തി സമ്മേളനം എന്നിവ നടക്കും. ആഘോഷ പരിപാടികൾക്ക് ജില്ലാ പ്രസിഡന്റ് ആർ. പ്രസന്നകുമാർ, ജില്ലാ സെക്രട്ടറി മുട്ടം സുരേഷ് ശാന്തി,ജെ.ഡി.പി.എസ് കേന്ദ്ര നേതാക്കളായ ചന്ദ്രൻ പുളിങ്കുന്ന്, സതീഷ് അത്തിക്കാട്, എം.ഡി.സലിം, പ്രസാദ് തഴക്കര, മാതൃസഭാ നേതാക്കളായ ചന്ദ്രാ ഗോപിനാഥ് , ജയലക്ഷ്മി,കെ.ജി.ജഗദമ്മ , കായംകുളം വിമല,ലീലാ ബോസ്, കനകമ്മ സുരേന്ദ്രൻ ,ഷൈലാ ലാലൻ, യുവജന സഭാ നേതാക്കളായ വിനോദ് തിരുവിഴ , കെ.എസ്. സുപ്രഭൻ ,പി.പി. മനോഹരൻ , എൻ.കെ. മുരളീധരൻ , ആർ. രമണൻ ,രേണുക നാരകത്തറ,എസ്.ഡി.രവി തുടങ്ങിയവർ നേതൃത്വം നൽകും.