ആലപ്പുഴ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചാത്തനാട് കോളനിയിൽ വർഷങ്ങളായി താമസിച്ചു വരുന്ന ശുചീകരണ തൊഴിലാളികൾക്ക് പട്ടയം നൽകുന്നതിന് കൗൺസിൽ തീരുമാനിച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്തി പരമാവധി 3 സെന്റ് വരെ പട്ടയം നൽകുന്നതിനും, തുടർ നടപടികൾ ഏകോപിപ്പിക്കുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അറുപത് വർഷത്തോളമായി അവിടെ താമസിക്കുന്ന 53 കുടുംബങ്ങളാണ് ഭൂമിയുടെ നേരവകാശികളാകുന്നത്. ആലിശ്ശേരി കോളനിയിൽ താമസിക്കുന്നവർക്കും പട്ടയം വിതരണം നടത്തുന്നതിന് തുടർ നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു.