
ഹരിപ്പാട് : വർഷങ്ങളായി തകർന്നുകിടന്ന റോഡ് പുനർനിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ജോലികൾ തുടങ്ങാത്തത് തിരിച്ചടിയായി. കുരുക്കശേരിൽ അങ്കണവാടി റോഡാണ് നാളുകളായി തകർന്ന് കിടക്കുന്നത്.
അങ്കണവാടിയിലെ വിദ്യാർത്ഥികളും കർഷകരുമുൾപ്പെടെ ദിവസേന നൂറുകണക്കിന് ആളുകളാണ് ചെളിക്കുഴിയായ റോഡിലൂടെ സഞ്ചരിക്കുന്നത്. മഴക്കാലമായതോടെ റോഡു മുഴുവൻ വെള്ളക്കെട്ടായത് യാത്ര കൂടുതൽ അപകടകരമാക്കും. വീയപുരം പഞ്ചായത്ത് അഞ്ചാം വാർഡ് റേഷ ൻകടപ്പടി മുതൽ കൊറ്റങ്കേരി അങ്കണവാടി വഴി കുരുക്കശ്ശേരിൽ വരെയുള്ളതാണ് റോഡ്. വീയപുരത്തിനൊപ്പം മാന്നാർ പഞ്ചായത്തിലെ ജനങ്ങളും ഉപയോഗിക്കുന്ന റോഡാണിത്.
അപകടം തുടർക്കഥ
1.റോഡ് നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു
2.മഴക്കാലമായതോടെ റോഡിലെ കുഴികൾ അപകടക്കെണിയായി മാറി
3. ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്
4. ചെളി നിറഞ്ഞു കിടക്കുന്നതിനാൽ ചിലയിടങ്ങളിൽ കാൽനട പോലും കഴിയാത്ത സ്ഥിതിയാണ്
റീബിൽഡ് പദ്ധതിയിൽ അനുവദിച്ചത്
₹ 48 ലക്ഷം
തുടർച്ചയായുള്ള മഴയാണ് റോഡുപണി വൈകുന്നതിനു കാരണം
- ജിറ്റു കുര്യൻ എബ്രഹാം, വാർഡംഗം