
കായംകുളം: അന്തരിച്ച കവിയും സാഹിത്യകാരനുമായിരുന്ന പുഷ്പാലയം പുഷ്പകുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുഷ്പാലയം പുഷ്പകുമാർ ലിറ്റററി പ്രൈസിന് നോവലിസ്റ്റും കഥാകാരനുമായ സുഭാഷ് ചന്ദ്രനെ തിരഞ്ഞെടുത്തു. 25000 -രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.ഡോ.അജു കെ.നാരായണൻ,ചേപ്പാട് രാജേന്ദ്രൻ,ഇന്ദുലേഖ.കെ എന്നിവരടങ്ങുന്ന ജഡ്‌ജിംഗ് കമ്മിറ്റിയാണ് സുഭാഷ് ചന്ദ്രനെ തിരഞ്ഞെടുത്തത്. പുഷ്പമാലയം പുഷ്പകുമാർ സ്മൃതിദിനമായ 5 ന് തിരുവോണ നാളായതിനാൽ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും 2026 ജനുവരി ആദ്യവാരം കണ്ടല്ലൂർ ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷന്റെ (കല) 50-ാം വാർഷികാഘോഷ വേളയിൽ നടക്കും. വാർത്താസമ്മേളനത്തിൽ ഡോ. അജു കെ. നാരായണൻ,ചേപ്പാട് രാജേന്ദ്രൻ,പുഷ്പാലയം പുഷ്പകുമാർ സ്മാരക സമിതി ചെയർമാൻ സോണി മനോഹരൻ,കല പ്രസിഡന്റ് എം.ഒ. സദാലിയാക്കത്ത്,സെക്രട്ടറി ആർ.അനിൽകുമാർ,ശങ്കർ എന്നിവർ പങ്കെടുത്തു.