ghh

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ വിദ്യാ ജ്യോതി രണ്ടാം ഘട്ട സ്കോളർഷിപ്പ് വിതരണം നടത്തി. ശാഖകളിലെ സമർത്ഥരും നിരാംലംബരുമായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി യൂണിയൻ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന വിദ്യാജ്യോതി പദ്ധതി പ്രാകാരം ഉള്ള രണ്ടാംഘട്ട സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. അശോകൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്. ജയറാം, രഘുനാഥൻ, വനിതാസംഘം പ്രസിഡന്റ് സുനി തമ്പാൻ, ശ്രീനാരായണ എംപ്ലോയിസ് ഫോറം പ്രസിഡന്റ് റ്റി.പി. ബിജു, സൈബർ സേന ചെയർമാൻ എസ്. മനോജ് എന്നിവർ സംസാരിച്ചു.