
ഹരിപ്പാട് : ഗാന്ധിഭവൻ സ്നേഹവീട് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണോത്സവത്തിൽ നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയികളായ വീയപുരം ചുണ്ടൻ വള്ളസമിതിക്ക് ആദരവ് സമ്മാനിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ആലപ്പുഴ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.ശോഭ, ചലച്ചിത്ര തിരക്കഥാകൃത്ത് ജീവിതത്തിലെ സതീഷ് മുതുകുളം,ആയപറമ്പ് രാമേന്ദ്രൻ, പ്രണവം ശ്രീകുമാർ, അബി ഹരിപ്പാട്, പ്രൊഫ.ശ്രീമോൻ,ബെനില സതീഷ്,ലതികനായർ, സുന്ദരൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ സ്വാഗതവും, ചെയർമാൻ ജീ.രവീന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു