മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 1764 -ാം നമ്പർ പടിഞ്ഞാറേ നട ശാഖയുടെ 19-ാം മത് ഗുരുദേവ പ്രതിഷ്ഠ വാർഷികം ഇന്ന് സമാപിക്കും.രാവിലെ ശാന്തി ഹവനം,നവകം ,പഞ്ചഗവ്യം,കലശം ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 6ന് പ്രസാദ വിതരണം, 7ന് കോട്ടയം ഗുരുനാരായണ സേവാ നികേതൻ നിമിഷ ജിബിലേഷും സംഘവും അവതരിപ്പിക്കുന്ന ഗുരുനാരായണ ഭജനാമൃതം. ക്ഷേത്ര ആചാര ചടങ്ങുകൾ ക്ഷേത്ര തന്ത്രി കലാധരൻ തന്ത്രിയുടെയും ക്ഷേത്ര മേൽശാന്തി രാജു ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ നടക്കും.