ചാരുംമൂട് : ഓണ സമൃദ്ധി കർഷകചന്ത ഭരണിക്കാവ് ബ്ലോക്ക് തല ഉദ്ഘാടനം പാലമേലിൽ എം.എസ്. അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ ദ് അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ആദ്യ വില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പുരുഷോത്തമനു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.രാജശ്രീ. പാലമേൽ കൃഷി ഓഫീസർ വി.ആര്യനാഥ്. ഗ്രാമ- ബ്ലോക്ക് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .