ambala

അമ്പലപ്പുഴ: കൃഷി വകുപ്പ് ഓണസമൃദ്ധി എന്ന പേരിൽ ആരംഭിച്ച കർഷക ചന്തയുടെ ബ്ലോക്ക് തല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശേഭ ബാലൻ അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. സിയാദ്, അംഗങ്ങളായ കെ.മനോജ് കുമാർ, നിഷ മനോജ്, സുഷമ രാജീവ്, മുതിർന്ന കർഷകൻ വി. മുകുന്ദൻ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ടി.എസ്.വൃന്ദ,കൃഷി ഉദ്യോഗസ്ഥരായ ഹസീന,അഖില,പി.പ്രശാന്ത്, എൻ.സുരേഷ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ആതിര വിജയൻ സ്വാഗതം പറഞ്ഞു.