കുട്ടനാട് : കുട്ടനാട് സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 6ാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് 2.30ന് പമ്പയാറ്റിൽ നടക്കും. സമ്മേളനം മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി ചെയർമാൻ ബിജു പറമ്പുങ്കൽ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം. പി ജലോത്സവം ഉദ്ഘാടനം ചെയ്യും. ആർ. സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ സമ്മാനദാനം നിർവഹിക്കും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ ലഹരിവിരുദ്ധ സന്ദേശം നല്കും . ആനന്ദ് പട്ടമന , ബിഷപ്പ് തോമസ്. കെ ഉമ്മൻ, സുജിത്ത് തന്ത്രിക എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിനു ഐസക് രാജു എന്നിവർ പ്രസംഗിക്കും