
മുഹമ്മ : മണ്ണഞ്ചേരി കാവുങ്കൽ കനിവ് നേതൃത്വത്തിൽ മാനവീയം - 2025 നോടനുബന്ധിച്ച് കർഷക സംഗമം സംഘടിപ്പിച്ചു.കാവുങ്കൽ ദേവസ്വം സ്കൂളിൽ നടന്ന സംഗമം ഡോ.സജിത്ത് ഏവൂരത്ത് ഉദ്ഘാടനം ചെയ്തു.പി.വേണുഗോപാൽ അദ്ധ്യക്ഷനായി.ഡിവൈ.എസ്.പി വി.ടി.ഷാജൻ പിതാവ് വെളിയിൽ തങ്കപ്പന്റെ സ്മരണാർത്ഥം 50 കർഷകരെയും സി.പി.രവീന്ദ്രന്റെ സ്മരണാർത്ഥം മകൾ മീനു രവീന്ദ്രൻ മുതിർന്ന പൗരന്മാരെയും ഓണക്കോടി നൽകി ആദരിച്ചു.ഫാദർ ഡോ. സാംജി വടക്കേടം, പ്രകാശ് സ്വാമി, വിഷ്ണു എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ബി.ഉണ്ണികൃഷ്ണൻ,പി.പി.സുധീർ,എൻ.അനിൽകുമാർനീലാംബരി , കെ.പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.