
ചെന്നിത്തല: സമുദായാംഗങ്ങൾക്ക് ഏതു കാര്യത്തിനും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളായി എൻ.എസ്.എസ് കരയോഗങ്ങൾ മാറണമെന്ന് എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സുനിൽ ചന്ദ്രൻ പറഞ്ഞു. ചെന്നിത്തല 1683-ാം നമ്പർ ശ്രീദേവിവിലാസം എൻ.എസ്.എസ് കരയോഗം കുടുംബസംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് രഘുനാഥ് പാർഥസാരഥി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.ആർ.സനീഷ് കുമാർ മുതിർന്ന കരയോഗാംഗങ്ങളെയും യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശ്രീലതാ രമേശ് മുൻ ഭാരവാഹികളെയും ആദരിച്ചു. പന്തളം എൻ.എസ്.എസ് കോളജ് അസോസിയേറ്റ് പ്രൊഫസർ ഡോ.കെ.വിനോദ് മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധിസഭാംഗം സതീഷ് ചെന്നിത്തല ചികിത്സാസഹായം വിതരണം ചെയ്‌തു. യൂണിയൻ കമ്മിറ്റിയംഗം സദാശിവൻ പിള്ള, കരയോഗം സെക്രട്ടറി ആർ.അജിത്ത്കുമാർ കോമൻ്റേത്ത്, വനിതാസമാജം പ്രസിഡന്റ് ഇന്ദിരാ ഗിരീഷ്, കമ്മിറ്റിയംഗം രാജീവ് വൈശാഖ്, പുത്തുവിള ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അജിത്ത് ആയിക്കാട്ട്, 5822-ാം നമ്പർ കരയോഗം പ്രസിഡന്റ് പി.വിജയകുമാർ, 92-ാം നമ്പർ കരയോഗം പ്രസിഡന്റ് കെ.രഘുനാഥൻനായർ എന്നിവർ സംസാരിച്ചു.