1

കുട്ടനാട് : രാത്രിയിൽ ചൂണ്ടയിടാൻ പോയ മത്സ്യത്തൊഴിലാളി വെള്ളത്തിൽ വീണു മരിച്ചു. കാവാലം പഞ്ചായത്ത് കുന്നുമ്മ 70ൽച്ചിറ ഇ. ജി പ്രമോദ് (42) ആണ് മരിച്ചത്. രാജപുരം കായലിന് സമീപം കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം . നേരം പുലർന്നിട്ടും പ്രമോദ് തിരികെ വരാതിരുന്നതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. . പുളിങ്കുന്ന് പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ :ആശ. മക്കൾ :ആര്യ, ആദിത്യ , ആദിത്യൻ