മാവേലിക്കര: കൃഷി വകുപ്പിന്റെ മാവേലിക്കര ബ്ലോക്കുതല ഓണംവിപണി തഴക്കരയിൽ തുറന്നു. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം.എസ് അരുൺകുമാർ എം.എൽ.എ ആദ്യ വിൽപ്പന നടത്തി. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അദ്ധ്യക്ഷയായി. കർഷകർക്ക് നല്ല വില നൽകുന്നതോടൊപ്പം സാധാരണക്കാരനും ഇടത്തരക്കാരനും ഓണം ബുദ്ധിമുട്ടില്ലാതെ ആഘോഷിക്കാനാണ് വിപണിയിലുള്ള ഇടപെടലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കതിർ കർമ്മസേനയുടെ ഓണപ്പുക്കളുടെ വിപണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര അസി.ഡയറക്ടർ ടി.ടി അരുൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, കൃഷ്ണമ്മ, കൃഷി അസി.സി.രവിശങ്കർ, എ.ഹുസൈൻ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ അനഘ കൃഷ്ണൻ സ്വാഗതം പറഞ്ഞു.