മാവേലിക്കര : കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും ഹംബി സർവ്വകലാശാല വൈസ് ചാൻസിലറും അദ്ധ്യാപകനും ഗവേഷകനും നാടകകൃത്തുമായ പ്രൊഫ.എം.എം കൽബുർഗിയുടെ ചരമവാർഷികം വീരശൈവ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ യോഗം ഡോ.പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അദ്ധ്യക്ഷനായി. സമിതി ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എഴുത്തുകാരൻ ഇടപ്പോൺ അജികുമാർ, രഞ്ചിത്ത് ഹരിപ്പാട്, അജിത്ത് പൊൻകുന്നം, ഹരികുമാർ കൊല്ലം എന്നിവർ സംസാരിച്ചു.