മാവേലിക്കര: ഇടതുപക്ഷ സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിരെ ബി.എം.എസ് സംസ്ഥാന വ്യാപകമായി 17 മുതൽ ഒക്ടോബർ 14വരെ പഞ്ചായത്ത് തലത്തിൽ നടത്തുന്ന പദയാത്രകളുടെ മുന്നോടിയായി ആലപ്പുഴ ജില്ലയിലെ തെക്കൻ മേഖലകളുടെ സമരപ്രഖ്യാപന കൺവെൻഷൻ മാവേലിക്കര നടന്നു. ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എൻ.ദേവദാസ് അദ്ധ്യക്ഷനായി. കൺവെൻഷനിൽ ജില്ലാ സെക്രട്ടറി ജി.ഗോപകുമാർ, സംസ്ഥാന സമിതി അംഗം കെ.സദാശിവൻപിള്ള, സി.ഗോപകുമാർ, ടി.സി സുനിൽകുമാർ, മധു കരിപ്പാലിൽ, പി.ദിനു മോൻ, ബി.ദിലീപ്, എൻ.രാജേഷ്, എ.പ്രകാശ്, ജി.എം അരുൺ കുമാർ, രാധാ മോഹൻ, ശാന്തജ കുറുപ്പ്, സനു.കെ ബാലൻ, ബിനുകുമാർ എന്നിവർ സംസാരിച്ചു.