obit

ചേർത്തല:സ്‌കൂട്ടർ യാത്രക്കാരനായ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 20ാം വാർഡ് കുരിശിങ്കൽ ലാലപ്പന്റെയും മേരി മാർഗരറ്റിന്റെയും മകൻ ആൽഫിൻ മാനുവൽ (23) ആണ് മരിച്ചത്. ചേർത്തല എസ്.എൻ കോളജിലെ മൂന്നാം വർഷ ഫിലോസഫി വിദ്യാർത്ഥിയായിരുന്നു. ഇന്നലെ പുലർച്ചെ അർത്തുങ്കൽ മാർക്കറ്റ് –മുട്ടുങ്കൽ റോഡിന്റെ സമീപമുള്ള തോട്ടിലാണ് ആൽഫിനെ പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ പൊലീസിനെ വിവരം അറിയിച്ച് അർത്തുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനു ശേഷം സ്‌കൂട്ടറിൽ മടങ്ങും വഴി അർത്തുങ്കൽ മാർക്കറ്റ് മുട്ടും റോഡിൽ വച്ച് സ്‌കൂട്ടർ അപകടത്തിൽപ്പെട്ടതാണെന്ന് അർത്തുങ്കൽ പൊലീസ് പറഞ്ഞു.ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.

സഹോദരൻ:എബ്രയാൻ മാർട്ടിൻ.

അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി.