
അമ്പലപ്പുഴ: വർഷ സ്കൂൾ ഒഫ് മാർഷ്യൽ ആർട്സിന്റെ 15-ാമത് വാർഷികവും ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണവും എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രസിഡന്റ് സി .രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മണ്ണഞ്ചേരി സ്റ്റേഷൻ ഇൻസ്പക്ടർ ടോൾസൺ ജോസഫ് ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണവും കേരള കരാട്ടെ അസോസിയേഷൻ സെക്രട്ടറി ചന്ദ്രശേഖര പണിക്കർ ഐ.ഡി കാർഡ് വിതരണവും, ബ്ലോക്ക് പഞ്ചായത്തംഗം ജി. വേണുലാൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. കേരള സർവകലാശാല ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻ എസ്. നയൻനെ തൃക്കുന്നപ്പുഴ പൊലീസ് സബ് ഇൻസ്പക്ടർ ജി. ബൈജു അനുമോദിച്ചു. സ്കൂൾ ചീഫ് വി വിനോദ്, സെക്രട്ടറി സിബി പോൾ എന്നിവർ സംസാരിച്ചു.