ആലപ്പുഴ : ഓണത്തിരക്ക് കണക്കിലെടുത്ത് നഗരത്തിലെ ഗതാഗതക്കുരുക്കും തിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായി കോടതിപ്പാലത്തിന്റെ വടക്കേക്കരയിലെ റോഡ് സഞ്ചാരയോഗ്യമാക്കുന്ന ജോലികൾ പൂർത്തിയായി. നഗരചത്വരത്തിനും മിനി സിവിൽ സ്റ്രേഷനും മുന്നിൽ ടൈൽ പാകൽ പൂർത്തിയായതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമായി. നഗരചത്വരത്തിന് മുന്നിൽ പബ്ളിക് ലൈബ്രറി വരെയും മിനിസിവിൽ സ്റ്റേഷൻ ഭാഗത്തുമാണ് റോഡ് ടൈൽ ചെയ്തത്. സ്ഥലപരിമിതിയ്ക്കും റോഡിന്റെ ശോച്യാവസ്ഥയ്ക്കും പരിഹാരമായതോടെ ഗതാഗത കുരുക്കിന് അറുതിയായി. ഇതോടെ മണ്ണഞ്ചേരി, മുഹമ്മ ഭാഗങ്ങളിൽനിന്നുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം സാധാരണ നിലയിലായി. ഓണത്തിരക്ക് കണക്കിലെടുത്ത്

കനാലിന്റെ തെക്കേക്കരയിൽ ഔട്ട്പോസ്റ്റ് മുതൽ വൈ.എം.സി.എ വരെയും വാഹന ഗതാഗതത്തിനുണ്ടായിരുന്ന നിയന്ത്രണത്തിൽ അയവ് വരുത്തിയിട്ടുണ്ട്. ബാരിക്കേഡുകൾ ഉളളിലേക്ക് നീക്കി കാറുകൾ ഉൾപ്പെടെ നാലുചക്ര വാഹനങ്ങൾക്കുള്ള സൗകര്യം ഒരുക്കി. കനാലിന്റെ ഇരുകരകളിലും പൈലിംഗ് ജോലികളും പുരോഗമിക്കുന്നുണ്ട്.

..................

നിയന്ത്രണം കൂടുതൽ കടുപ്പിക്കും

 തെക്കേക്കരയിൽ ഓണത്തിന് ശേഷം ഗതാഗതനിയന്ത്രണം കടുപ്പിക്കും

 വടക്കേക്കരയിൽ ഗർഡറുകളുടെ നിർമ്മാണം ആരംഭിച്ചു

തിരുവോണ ദിവസമൊഴികെ ഓണദിവസങ്ങളിലെല്ലാം നിർമ്മാണ ജോലികൾ സാധാരണ നിലയിൽ തുടരും
​ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്ത സ്ഥലങ്ങളിലെല്ലാം ബാരിക്കേഡ് വച്ച് ഗതാഗതം നിയന്ത്രിച്ച് നിർമ്മാണം വേഗത്തിലാക്കും