
ആലപ്പുഴ: നഗരസഭ പരിധിയിലെ 52 വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത 456 വയോമിത്രം അംഗങ്ങളെ പങ്കെടുപ്പിച്ച് ഓണനിലാവ് എന്ന പേരിൽ സംഘടിപ്പിച്ച വയോജന സംഗമവും ഓണാഘോഷവും നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ വിവിധ കലാപരിപാടികൾക്കൊപ്പം പുന്നപ്ര മധു അവതരിപ്പിച്ച ഹാസ്യ പരിപാടിയും, ഡോ.ഗോകുൽ നയിച്ച ആരോഗ്യ ബോധവത്ക്കരണ ക്ലാസും നടന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ജി.സതീദേവി, എം.ആർ.പ്രേം, എ.എസ്. കവിത, പ്രതിപക്ഷ നേതാവ് അഡ്വ.റീഗോരാജു, കൗൺസിലർമാരായ പി.രതീഷ്, എ.ഷാനവാസ്, മനീഷ സജിൻ, പ്രജിത, ബിന്ദുതോമസ്, ബി.നസീർ, പി.റഹിയാനത്ത്, സി.ഡി.പി.ഒ കാർത്തിക തുടങ്ങിയവർ സംസാരിച്ചു.