hdfhfd

മുഹമ്മ: ഓണമാഘോഷിച്ച് കഞ്ഞിക്കുഴിയിലെ അങ്കണവാടി കുഞ്ഞുങ്ങളും . വിഭവ സമ്യദ്ധമായ ഓണ സദ്യയാണ് കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിലെ 39-ാം നമ്പർ അങ്കണവാടിയിൽ കുഞ്ഞുങ്ങൾക്കായി ഒരുക്കിയത്. ഓണ സദ്യ അങ്കണവാടിയിലെ അദ്ധ്യാപികമാരായ ബിന്ദുവും ഉഷയും ചേർന്ന് തയ്യാറാക്കിയത്. കഞ്ഞിക്കുഴിയിലെ മുതിർന്ന കർഷകൻ ജി. ഉദയപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡംഗവും പഞ്ചായത്തു വൈസ് പ്രസിസന്റുമായ അഡ്വ.എം. സന്തോഷ് കുമാർ , വാർഡു വികസന സമിതി കൺവീനർ ജി. ഉദയപ്പൻ, കൃഷി ഓഫീസർ റോസ്മി ജോർജ് , അസി.കൃഷി ഓഫീസർ എസ്.ഡി. അനില, അയൽക്കൂട്ടം കൺവിനർ ടി. ഷാജിമോൻ, അംഗനവാടി അദ്ധ്യാപകരായ ബിന്ദു ഉദയൻ, ഉഷ എന്നിവർസംസാരിച്ചു.