ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനിയിലെ ചുവർച്ചിത്ര പ്രദർശന ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ജിനു ജോർജ് നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് വൈകിട്ട് 4 ന് മ്യൂറൽ ക്ലാസ്‌. ലൈബ്രറി കൗൺസിൽ താലൂക് തല മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ജിനു ജോർജും അനിൽ കുമാറും ചേർന്നു വിതരണം ചെയ്തു.യോഗത്തിന് ബാലവേദി കൺവീനർ കെ.ശ്രീകുമാർ സ്വാഗതവും ബാലവേദി മെന്റർ ഇന്ദു സജികുമാർ നന്ദിയും പറഞ്ഞു.