zdfdvf

മുഹമ്മ: മലയാളി നഴ്സ് ഡൽഹിയിൽ ഹൃദയാഘാതത്തിൽ മരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് 8-ാം വാർഡ് കല്യാണിചിറ വീട്ടിൽ വിജയന്റെ മകൻ വിഷ്ണു (32) ആണ് മരിച്ചത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ വിഷ്ണു തിങ്കളാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്തേക്ക് ഓട്ടോയിൽ പോകുന്നതിനിടെയായിരുന്നു സംഭവം. ഓട്ടോഡ്രൈവർ ഉടനെ ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രത്നവല്ലി. സഹോദരങ്ങൾ: വിജേഷ്,വിനു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.