
ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടിയാണിക്കൽ ദേവീ ക്ഷേത്രമൈതാനിയിൽ നടക്കുന്ന 6 ദിവസത്തെ ഓണം കാർഷികോത്സവം ഇന്ന് സമാപിക്കും. ഇന്നലെ വൈകിട്ട് നടന്ന മികവ്-2025 മെരിറ്റ് അവാർഡ് വിതരണം പി.എൻ.പ്രമോദ് നാരായൺ എം.എൽ. എ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ദീപ പഞ്ചായത്തംഗങ്ങളായ ടി.മന്മഥൻ,വി. പ്രകാശ്,റഹ്മത്ത് റഷീദ്,എസ്.ശ്രീജ, ശോഭ സജി,സുരേഷ് കോട്ടവിള, തൻസീർ കണ്ണനാകുഴി ,സെക്രട്ടറി ജി.മധു തുടങ്ങിയവർ സംസാരിച്ചു. സമാപന ദിവസമായ ഇന്ന് രാവിലെ 10 ന് അത്തപ്പൂക്കള മത്സരം. വൈകിട്ട് 3 ന് സമാപന സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി 7 ന് നാടൻ പാട്ട്.