
ചാരുംമൂട് : ചാരുംമൂട് പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ആർ. ശിവപ്രസാദ് സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പ്രസ്ക്ലബിന്റെ 30-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി സ്കോളർഷിപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്തംഗം സിനുഖാൻ പഞ്ചായത്തംഗം ദീപാ ജ്യോതിഷ്,സെക്രട്ടറി അനിൽ പി.ജോർജ്, കെ.ജെ.യു ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി.അജയകുമാർ, ജിഹരി പ്രകാശ്,ഗിരീഷ് അമ്മ,എം.അമൃതേശ്വരൻ,വള്ളികുന്നം പ്രഭ, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.