gfgdfg

ചെന്നിത്തല: സേവാഭാരതി ചെന്നിത്തല കുടുംബ സംഗമവും ഓണക്കോടിയും ഓണക്കിറ്റ് വിതരണവും നടത്തി. സേവാഭാരതി യുടെ പ്രസിഡന്റ്‌ വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി രാജേഷ് കെ. ആർ ഉദ്ഘാടനം ചെയ്തു. രാജീവ് വൈശാഖ് മുഖ്യപ്രഭാഷണം നടത്തി. റിട്ട.ലെഫ്റ്റ് കേണൽ സുലത ഓണക്കിറ്റ് വിതരണവും സോമൻ പിള്ള ഓണക്കോടി വിതരണവും ചെയ്തു. സോമൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തി. സന്തോഷ് കുമാർ പാലാഴി സ്വാഗതവും യൂണിറ്റ് സെക്രട്ടറി മോഹനൻ പിള്ള നന്ദിയും പറഞ്ഞു.