throw-ball

ചെന്നിത്തല: 24-ാമത് സംസ്ഥാന ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം പാലക്കാടും രണ്ടാം സ്ഥാനം എറണാകുളവും കണ്ണൂർ കോട്ടയം ടീമുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ഒന്നാം സ്ഥാനവും ആതിഥേയരായ ആലപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ പാലക്കാട് മലപ്പുറം ടീമുകൾ മൂന്നാം സ്ഥാനവും നേടി. ചെന്നിത്തല ഗവ.മോഡൽ യു.പിഎസ് സ്കൂളിൽ നടന്ന മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ യുവജനക്ഷമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ സി.ജെയിംസ് സാമുവൽ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ സിബു ശിവദാസ് സ്വാഗതവും മുഹമ്മദ് റാഫി അദ്ധ്യക്ഷതയും വഹിച്ച യോഗത്തിൽ ബോർഡ് ഫെഡറേഷൻ ഒഫ് ഇന്ത്യ എക്സിക്യൂട്ടീവ് മെമ്പർ ഷാഹുൽഹമീദ്, ഫെഡറേഷൻ ഒഫ് ഇന്ത്യ മെമ്പർ പ്രദീപ്.കെ, ഓർഗനൈസിംഗ് സെക്രട്ടറി ഫ്രഡി ഡി.ജൂലിയസ്, എൻ.ഷാരോൺ, ഗോപൻ, മുഹമ്മദ് മുജീബ് എന്നിവർ സംസാരിച്ചു. കർണാടകയിൽ നടക്കുന്ന ദേശീയ ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീം ക്യാമ്പിലേക്കുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു.