
മാന്നാർ : ചെന്നിത്തല സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് മെഗാ പച്ചക്കറി മേള ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, എം. സോമനാഥൻ പിള്ള, കെ.ജി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. പച്ചക്കറി മേള നാളെ സമാപിക്കും.