മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള പഞ്ചായത്ത് പ്രസിഡന്റ്‌ സി.സുധാകര കുറുപ്പ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സലൂജ അദ്ധ്യക്ഷയായി. സംരംഭകരുടെ ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഓമനക്കുട്ടൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുമകൃഷ്ണൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ എസ്.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.