മാവേലിക്കര: കഥകളി ആസ്വാദക സംഘത്തിന്റെ ഓണാഘോഷം 6ന് മാവേലിക്കര വൈ.എം.സി.എ ഹാളിൽ നടക്കും.വൈകിട്ട് 4ന് ഓണക്കൂട്ടം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ നൈനാൻ സി.കുറ്റിശ്ശേരിൽ ഓണസന്ദേശം നൽകും. ശതാഭിഷിക്തനാകുന്ന വൈസ് പ്രസിഡൻ്റ് കെ.ഗോപിനാഥിനെ രക്ഷാധികാരി ഡോ.എസ്.രവിശങ്കർ ആദരിക്കും. തുടർന്ന് അരങ്ങിലെത്തുന്ന കർണ്ണശപഥം കഥകളിയിൽ കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം കൃഷ്ണപ്രസാദ്, കലാമണ്ഡലം ആര്യജിത്ത്, കലാമണ്ഡലം വിഷ്ണുമോൻ എന്നിവർ വേഷമിടും. കോട്ടക്കൽ മധുവും കലാനിലയം രാജീവനും ചേർന്ന് സംഗീതം നൽകും. കലാമണ്ഡലം വേണു മോഹനൻ, കലാമണ്ഡലം വിനീത് എന്നിവർ മേളം ഒരുക്കും. ചിങ്ങോലി പുരുഷോത്തമൻ, നീലംപേരൂർ അർജുൻ എന്നിവർ ചുട്ടിയും, ജയകൃഷ്ണൻ കണ്ണമ്പള്ളിൽ, നീലംപേരൂർ നാരായണപ്പണിക്കർ, നെടുമുടി ശങ്കര നാരായണപ്പണിക്കർ, ഏവൂർ അരുൺ എന്നിവർ ചമയം ഒരുക്കും.