മാവേലിക്കര: ഓണാട്ടുകര കർഷക കൂട്ടായ്മയുടെയും കർഷകമോർച്ചയുടെയും നേതൃത്വത്തിൽ സാമ്പത്തിക-ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓണക്കാലത്ത് സഹായിക്കാൻ വേണ്ടി സംഘടിപ്പിച്ച ബോംബെ സ്‌റ്റൈൽ ലേലത്തിൽ വൻ പങ്കാളിത്തം. മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ സിനിമാതാരവും കർഷകനുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ലേലം രാത്രിവരെ നീണ്ടു. ഓണക്കാലത്ത് വീട്ടിലേക്കുള്ള അവശ്യ സാധനങ്ങളെല്ലാം ലേലത്തിനെത്തി. ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, അഡ്വ.കെ.കെ.അനൂപ്, പി.ബി.അഭിലാഷ്‌കുമാർ, ഡി.വിനോദ്കുമാർ, സി.ദേവാനന്ദ്, ശ്രീരാജ് ശ്രീവിലാസം, സജുകുരുവിള, അനിൽ വള്ളികുന്നം, രമേശ് പേരിശ്ശേരി, അഡ്വ.കെ.വി.അരുൺ, പാലമുറ്റത്ത് വിജയകുമാർ, പൊന്നമ്മ സുരേന്ദ്രൻ, അരവിന്ദാക്ഷൻ, വെട്ടിയാർ മണിക്കുട്ടൻ, സുധീഷ് ചാങ്കൂർ, ഗോപൻ ഗ്രാമം, പ്രഭകുമാർ മുകളയ്യത്ത്, പ്രണവം ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.