ചെന്നിത്തല : പാടശേഖരത്തിലെ മോട്ടോർ തറയിൽ നിന്ന് വൈദ്യുതി ഉപകരണങ്ങൾ മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചെന്നിത്തല തൃപ്പെരുന്തറ 3-ാം ബ്ലോക്ക് പാടശേഖര സമിതി ഭാരവാഹികൾ മാന്നാർ പൊലീസിൽ പരാതി നൽകി. സമിതിയുടെ ഉടമസ്ഥതയിലുള്ള പോട്ടങ്കേരി സ്വാമിത്തറയിലെ എൻജിൻ തറയിൽ സ്ഥാപിച്ചിരുന്ന മോട്ടോറിന്റെ കോപ്പർ വയർ, ഇ.എൽ.സി.ബി, എർത്ത് പൈപ്പുകൾ, കോപ്പർ കമ്പികൾ, പാനൽ ബോർഡ്, ഇലക്ട്രിക് വയർ എന്നിവയും മറ്റ് അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്. ഏകദേശം ഇരുപതിനായിരം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി ചെന്നിത്തല തൃപ്പെരുന്തറ 3-ാം ബ്ലോക്ക് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.