
മുഹമ്മ: മിസിസ് മാരാരിയായി എ.അനിഷയെ തിരഞ്ഞെടുത്തു. ഫസ്റ്റ് റണ്ണർ അപ്പ് ലിനയാണ്. ഇരുവരും കലവൂർ സ്വദേശികളാണ്. കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ് അനിഷ. കേരളീയ വേഷവും സാമൂഹ്യ വീക്ഷണവും പൊതു വിജ്ഞാനവും ചേർത്തായിരുന്നു മത്സരം.മാരാരിക്കുളം തെക്ക് പഞ്ചായത്തും കുടുംബശ്രീയും ഡി.ടി.പി.സിയും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് മിസിസ് മാരാരി മത്സരം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ടി.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു.നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വിജയ കിരീടം അണിയിക്കും.