book

ആലപ്പുഴ: ബാലസാഹിത്യകാരൻ ജി. കണ്ണനുണ്ണിയുടെ പുതിയ പുസ്തകം ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എസ്. അശോക് കുമാർ പ്രകാശനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ സീനിയർ സൂപ്രണ്ട് ആർ. മനോജ് കുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. യു.എ. ഖാദർ പുരസ്കാരം സ്വന്തമാക്കിയ ജി. കണ്ണനുണ്ണിയുടെ രണ്ടാമത്തെ ബാലസാഹിത്യ പുസ്തകമാണിത്. കവി ഫിലപ്പോസ് തത്തംപള്ളി ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. മുൻ ആകാശവാണി സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാലാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. എഴുത്തുകാരിയും വിവർത്തകയുമായ അബു ജുമൈല പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ ബി. ജോസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാകിയിൽ, കഥാകൃത്ത് ജി. കണ്ണനുണ്ണി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെകടർ മനോജ് കൃഷ്ണേശ്വരി, മുൻ എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മനോജ്, സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി നെടുമുടി ഹരികുമാർ, വിദ്യാരംഗം കോഓർഡനേറ്റർ ശ്രീലേഖ മനോജ്, പുന്നപ്ര അപ്പച്ചൻ, സജി പൊന്നൻ, വിനീത് എരമല്ലൂർ, അനു കണ്ണനുണ്ണി എന്നിവർ സംസാരിച്ചു.