അമ്പലപ്പുഴ: കോമന വടക്ക് 5588 - ാംനമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷവും മുതിർന്ന വ്യക്തികളെ ആദരിക്കൽ ചടങ്ങും നടന്നു. കെ.കെ.എം എൽ. പി. എസിൽ കരയോഗം പ്രസിഡന്റ് അഡ്വ.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് പി.ജി. ഭാമോദരൻ നായർ അദ്ധ്യക്ഷനായി. അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ഗംഗാ ദത്തൻ നായർ, വൈസ് പ്രസിഡന്റ് ഹരിദാസ്, സെക്രട്ടറി ജയ് മോഹൻ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. മുൻ സമൂഹ പ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ഉൾപ്പെടെ 80 വയസിനു മുകളിൽ പ്രായമായ 16 കരയോഗാംഗങ്ങളെ ആദരിച്ചു. വേണുഗോപാലൻ നായർ, ജെ. ശ്രീകുമാർ, ജി. ഉദയകുമാർ, രാജേഷ് കുമാർ മുന്ന, രാജേഷ്, ഗോപാലകൃഷ്ണൻ നായർ, ഉണ്ണികൃഷ്ണൻ, വിജയകുമാർ എന്നിവർ സംസാരിച്ചു.