അമ്പലപ്പുഴ: 171 - ാംമത് ശ്രീനാരായണജയന്തിയോട് അനുബന്ധിച്ച് ഗുരു ധർമ പ്രചാരണ സഭ പുന്നപ്ര ഗുരുമന്ദിരത്തിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ ജയന്തി 7ന് ആഘോഷിക്കും. രാവിലെ 7 ന് ഗുരുദേവ കൃതികളുടെ പാരായണം, പ്രാർത്ഥനാ സമിതികളുടെ നേതൃത്വത്തിൽ ഗുരുദേവ കീർത്തനാലാപനം. മഹാ ഗുരുപൂജ, പായസ വിതരണം എന്നിവ നടക്കും.