
അമ്പലപ്പുഴ : യു .ഡി .എഫ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നപ്ര ശാന്തിഭവനിൽ പൊന്നോണ കനിവ് സംഘടിപ്പിച്ചു. ശാന്തിഭവനിലെ അന്തേവാസികൾക്ക് ഓണസദ്യ നൽകി. കെ .പി. സി .സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. മുൻ എം .എൽ.എ വി. ദിനകരൻ ഓണസന്ദേശം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ് , മുസ്‌ലീം ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസർ ബി.താജ്, എ. ആർ. കണ്ണൻ, അൻസർ മൂലയിൽ, പി. ഉണ്ണികൃഷ്ണൻ, അബ്ദുൽ ഹാദി,ഷിഹാബ് പോളക്കുളം, പി.എ.കുഞ്ഞുമോൻ, സമീർ പാലമൂട്, എൻ. രമേശൻ, ഗീതാ മോഹൻദാസ്, ശ്രീജാ സന്തോഷ്,ജോസഫ് ഹറോൾഡ് എന്നിവർ സംസാരിച്ചു.