ambala

അമ്പലപ്പുഴ: ആലപ്പുഴ ആർ .രാജീവ്‌ ഫൗണ്ടേഷന്റെ അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ജി. പുഷ്പരാജൻ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി എസ്. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. റിട്ട. എസ് .പി കെ. എൻ. ബാൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി .പദ്മകുമാറിന് കർമ്മശ്രേഷ്ഠ പുരസ്‌കാരം നൽകി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ. മോഹൻകുമാർ, അക്ഷയ കേന്ദ്രം സംരംഭകരായ ജി.സന്തോഷ് കുമാർ , വത്സല ചിത്രാഞ്ജലി, കായിക പ്രതിഭ ആർ.ശ്രേയ എന്നിവർക്കും വിവിധ വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡോ. നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ആർ. രമേഷ്, ആർ. പ്രദീപ്, ടി .എച്ച് .എം ഹസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആർ.രാജീവിന്റെ പിതാവും ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ജി .രാജേന്ദ്രൻ സ്വാഗതവും ട്രഷറർ ഡോ. എസ് ജിഷ്ണു നന്ദിയും പറഞ്ഞു.