ആലപ്പുഴ: കേര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പ്രത്യേക പദ്ധതികൾക്ക് രൂപം നൽകണമെന്ന് കേരള നെൽ നാളികേര കർഷക സമ്മേളനം ആവശ്യപ്പെട്ടു. ലോക നാളികേര ദിനത്തോടനുബന്ധിച്ച് കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന കർഷക സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ഹക്കീം മുഹമ്മദ് രാജ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി, മങ്കൊമ്പ് സദാശിവൻ നായർ, ഇ.ഖാലിദ്, കെ.ടി.മാത്യു, രാജൻ മേപ്രാൽ, ബിനു നെടുമ്പുറം എന്നിവർ സംസാരിച്ചു.