ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 299-ാം നമ്പർ കൈതത്തിൽ, ശാഖയിൽ ശ്രീനാരായണഗുരുവിന്റെ ജയന്തി ആഘോഷം 7ന് നടക്കും. രാവിലെ 10ന് വിശേഷാൽ ഗുരുപൂജ, 10.15 ന് പായസ വിതരണം, വൈകിട്ട് 4.30ന് ജയന്തിഘോഷയാത്ര, 5.30ന് സമ്മാനദാനസമ്മേളനം, അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ. എൻ. പ്രേമാനന്ദൻ ചതയദിന സന്ദേശവും മേൽപ്പന്തൽ സമർപ്പണവും നടത്തും. സമ്മാനദാനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ നിർവഹിക്കും. ചെയർമാൻ പി. ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും.ജന.കൺവീനർ പി. ഉദയകുമാർ സ്വാഗതവും വൈസ് ചെയർമാൻ പി. സി. ചന്ദ്രബാബു നന്ദിയും പറയും