temple

ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള ആദ്യ സംഭാവന കൂപ്പൺ ഉദ്ഘാടനം ആലപ്പുഴ സോളാർ ഫാർമ കെ. ചന്ദ്രമോഹനൻ നായരുടെ ഭാര്യ ശൈലജയ്ക്ക് നൽകി മുല്ലക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ നിർവഹിച്ചു.ഉത്സവ കമ്മിറ്റി ചെയർമാൻ പി.എസ്. ശശിലാൽ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വെങ്കിട്ട നാരായണൻ, കെ.എം. ബാബു, ഉത്സവ കമ്മറ്റി ഭാരവാഹികളായ എസ്. രഘുനാഥൻ നായർ, കെ.പി. മുരളീധരൻ പിള്ള, വി. രാധാകൃഷ്ണൻ നായർ, ടി.എസ്. സുനിൽ, അർജുൻ, വനിതാ കമ്മിറ്റി കൺവീനർ ഗിരിജ ഹരിഹരൻ, കമ്മിറ്റി അംഗങ്ങളായ റാണി രാമകൃഷ്ണൻ, അജിത രാജേഷ്, സച്ചു രാധാകൃഷ്ണൻ, ഐ. ലത എന്നിവർ സംസാരിച്ചു.