gzxdgv

മുഹമ്മ: കാട്ടൂർ പുതിയ വീട്ടിൽ ശ്രീ ഹനുമൽ സ്വാമി ക്ഷേത്രത്തിലെ ഹനുമൽ ചാലിസ ജപയജ്ഞത്തിലും ആഞ്ജനേയ ഹോമത്തിലും നിറഞ്ഞ ഭക്തജന സാന്നിധ്യം കൊണ്ട് ധന്യമായി. ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ നൂറുകണക്കിന് ഭക്ത ജനങ്ങളാണ് ചാലിസ ചടങ്ങുകളിൽ പങ്കെടുത്തത്. ചടങ്ങുകൾക്ക് ശേഷം സദ്യയും നടന്നു. മാരാരിക്കുളം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ഡോ.അപർണ്ണ ഭദ്രദീപ പ്രകാശനം നടത്തി.ഡോ. ബി. അശോക് കുമാർ,അരുൺ സുബ്രഹ്മണ്യം സൂര്യ ഗായത്രി എന്നിവർ കാർമ്മികത്വം വഹിച്ചു.പ്രസിഡന്റ് എം. വി.രാജേന്ദ്രൻ , സെക്രട്ടറി പി.ഡി.ബാഹുലേയൻ , ദേവസ്വം കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.