
ഞക്കനാൽ : ചില്ല സാംസ്‌കാരിക വേദിയുടെ 20-ാമത് വാർഷികാഘോഷം സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര ഗാന നിരൂപകൻ ഡോ. സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി സി. ഗീതാദേവി മുഖ്യപ്രഭാഷണം നടത്തി.
ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി വിശിഷ്ട വ്യക്തി ത്വങ്ങൾക്ക് ആദരവുകൾ നൽകി.കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരി കൊട്ടീരേത്ത് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓച്ചിറ ഗ്രാമ പഞ്ചായത്ത് 6-ാം വാർഡ് മെമ്പർ ഇന്ദുലേഖ രജീഷ്, ചില്ല മുൻ സെക്രട്ടറി കെ.ഷാനവാസ്, വൈസ് പ്രസിഡന്റ് എം. എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. ജയകുമാർ സ്വാഗതവും ചില്ല ജോയിന്റ് സെക്രട്ടറി ഷാജി സദാനന്ദൻ നന്ദിയും പറഞ്ഞു.