ചേർത്തല:വളവനാട് ലക്ഷ്മീ നാരായണ ക്ഷേത്രത്തിൽ കാർത്തിക അഷ്ടമി രോഹിണി മഹോത്സവം ഇന്ന് മുതൽ 13വരെ നടക്കും.ദിവസേന രാവിലെ 9ന് സുബ്രഹ്മണ്യ സ്വാമിക്ക് അഷ്ടാഭിഷേകം,10ന് ശിവന് രുദ്രാഭിഷേകം,വൈകിട്ട് 5ന് ഭക്തിഗാന മഞ്ജരി,രാത്രി 8ന് വലിയഗുരുതി എന്നിവ നടക്കും. ഉത്രാടക്കുല സമർപ്പണവും നിറപുത്തരിയും ഇന്ന് രാവിലെ 8ന് നടക്കും.5ന് ഉച്ചയ്ക്ക് 12ന് തിരുവോണ സദ്യ.11ന് വൈകിട്ട് 5ന് ഭജൻസ്,12ന് വൈകിട്ട് 5.30ന് ശിവശക്തി നടന കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്ത വിരുന്ന്.13ന് രാവിലെ 10.30ന് നെയ് വിളക്ക് അർച്ചന,വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ,വൈകിട്ട് 7ന് ഭഗവതിസേവ എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കീഴ്തായപ്പിള്ളി മന ചിത്രൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.