
ഹരിപ്പാട്: മുതിർന്ന പൗരന്മാരുടെ മാനസിക ഉല്ലാസത്തിനായി ഹരിപ്പാട് റോട്ടറി ക്ലബ് രൂപം നൽകിയിട്ടുള്ള പ്രോബസ് ക്ലബിന്റെ ഓണാഘോഷം റോട്ടറി അസി. ഗവർണർ എബി ജോൺ ഉദ്ഘാടനം ചെയ്തു. പ്രോബസ് ക്ലബിന് രൂപം നൽകിയ പ്രൊഫ. ശബരിനാഥ് അദ്ധ്യക്ഷനായി. ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് ജി.അരുൺ നാഥ്, സെക്രട്ടറി സുനിൽ ദേവാനന്ദ് എന്നിവർ സംസാരിച്ചു.പുലോമജയുടെ നേതൃത്വത്തിൽ, 'കേരളീയം' എന്ന പരിപാടിയും അരങ്ങേറി. രവിപ്രസാദിന്റെ നേതൃത്വത്തിൽ പ്രോബസ് നാടക സംഘം അവതരിപ്പിച്ചു.