photo

ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടിയാണിക്കൽ ദേവീ ക്ഷേത്രമൈതാനിയിൽ കഴിഞ്ഞ 6 ദിവസമായി നടന്നുവന്ന ഓണം കാർഷികോത്സവം സമാപിച്ചു. സമാപന സമ്മേളനം എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം മുഖ്യാതിഥിയായിരുന്നു. സംസ്ഥാന അവാർഡ് നേടി ചത്തിയറ പച്ചക്കറി ക്ലസ്റ്ററിനെയും പ്രതിഭകളായ വ്യക്തികളെയും,ഹരിത കർമ്മസേനയേയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി.ഹരികുമാർ,ആർ.ദീപ,ദീപ,ജ്യോതിഷ് പഞ്ചായത്തംഗങ്ങളായ ടി. മന്മഥൻ, സുരേഷ് കോട്ടവിള, തൻസീർ കണ്ണനാകുഴി,അനില തോമസ്, രജിത അളകനന്ദ, ദീപക്, ആര്യ ആദർശ്,ശോഭ സജി,റഹ്മത്ത് റഷീദ്,എസ്.ശ്രീജ,ആ ത്തുക്ക ബീവി, വി.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.